KOYILANDY DIARY

The Perfect News Portal

ജില്ലയില്‍ അംഗീകാരമില്ലാത്ത 270 അണ്‍ എയ്ഡഡ് സ്കൂളുകള്‍ അടച്ചുപൂട്ടുന്നു

കോഴിക്കോട്: ജില്ലയില്‍ അംഗീകാരമില്ലാത്ത 270 അണ്‍ എയ്ഡഡ് സ്കൂളുകള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടുന്നു. 15-ന് സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഇ.കെ. സുരേഷ് കുമാര്‍ പറഞ്ഞു. ഫറോക്ക് സബ്ജില്ലയില്‍ മാത്രം 29 സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ബാക്കി 16 ഉപജില്ലകളിലേയും പട്ടിക തയ്യാറാക്കി ക്കൊണ്ടിരിക്കു കയാണ്.

സി.ബി.എസ്.ഇ.യുടെയോ സംസ്ഥാന സര്‍ക്കാരിന്റെയോ അനുമതിയില്ലാതെയാണ് ഇത്രയും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എട്ടാം ക്ലാസുവരെയൊക്കെയാണ് സി.ബി.എസ്.ഇ. സ്കൂള്‍ എന്ന പേരില്‍ പല സ്കൂളും നടത്തുന്നത്. എന്നാല്‍ സെക്കന്‍ഡറി ക്ലാസില്ലാതെ സി.ബി.എസ്.ഇ. അനുമതി നല്‍കില്ലെന്നും ഡി.ഡി.ഇ. പറഞ്ഞു.

2011-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികള്‍ക്ക് വേണ്ടത്ര സൗകര്യങ്ങളോ അധ്യാപകര്‍ക്ക് മെച്ചപ്പെട്ട ശമ്ബളമോ നല്‍കുന്നില്ല. ഒരു സ്കൂളിനു കിട്ടിയ അംഗീകാരം വെച്ച്‌ ശാഖകള്‍ പോലെ മറ്റു സ്കൂളുകള്‍ നടത്തുന്നവരുമുണ്ട്. ചിലര്‍ ഓപ്പണ്‍ സ്കൂള്‍ സ്റ്റഡിസെന്റര്‍ എന്ന പേരിലും കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരമുണ്ടെന്നൊക്കെ പറഞ്ഞും സ്കൂളുകള്‍ നടത്തുന്നുണ്ട്.

Advertisements

2011-ലാണ് സംസ്ഥാനത്ത് അവസാനമായി സ്കൂളുകള്‍ക്ക് അനുമതി നല്‍കിയത്. എസ്.എസ്.എയുടെ സ്കൂള്‍ മാപ്പിങ് പ്രകാരം സംസ്ഥാനത്ത് ഇനി പുതിയ സ്കൂളുകളുടെ ആവശ്യമില്ല. അതുകൊണ്ട് അതിനുശേഷം തുടങ്ങിയ സ്കൂളുകള്‍ക്കെതിരേയെല്ലാം നടപടിയുണ്ടാവും.

Leave a Reply

Your email address will not be published. Required fields are marked *