KOYILANDY DIARY

The Perfect News Portal

ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, 1 ലക്ഷം രൂപ പിഴയും

കൊയിലാണ്ടി: സ്‌കൂൾ വിനോദ യാത്രക്കിടെ ബാലികയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, 1 ലക്ഷം രൂപ പിഴയും. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് ടി.പി. അനിൽ ആണ് ശിക്ഷ വിധിച്ചത്. പോക്സോ നിയമ പ്രകാരം ആണ് ശിക്ഷ. ഇരമംഗലം സ്വദേശി, തരിപ്പാകുനി മലയിൽ ഷിഞ്ചു (46) ആണ് പ്രതി.

വയനാട് വിനോദയാത്ര പോയ സമയത്ത് ബസിൽ വെച്ച് പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ബാലുശ്ശേരി പോലീസ് അന്വേഷിച്ച കേസിൽ, പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി. ലൈസൻ ഓഫീസർ ഷൈനി കെ പ്രോസിക്യൂഷനെ അസിസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *