KOYILANDY DIARY

The Perfect News Portal

ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്റെറി സ്കൂളിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടന്നു

കൊയിലാണ്ടി: നമ്പ്രത്തകര ശ്രീ വാസുദേവാശ്രമം ഹയർ സെക്കന്റെറി സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യെല്ലോ ലൈൻ ക്യാമ്പയിൻ നടന്നു. ക്യാമ്പയിൻ ഹൈസ്കൂൾ വിഭാഗം ചിത്രകല അധ്യാപകൻ ലിനീഷ് എ ഇ നിർവഹിച്ചു. വിദ്യാലയത്തിന്റെ പരിസരം സമ്പൂർണ്ണ പുകയില വിമുക്തമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് യെല്ലോ ലൈൻ.

പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ ക്ലാസുകളും റാലികളും സംഘടിപ്പിക്കും. ശ്രീവാസുദേവാശ്രമം HSS ൽ നടന്ന ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ഗീത ടീച്ചർ, സ്കൗട്ട് മാസ്റ്റർ രാജേഷ് കിഴക്കേ മലോൽ, ഗൈഡ്സ് ക്യാപ്റ്റൻ ശിൽപ സി, അധ്യാപകരായ സോളമൻ ബേബി, രേഖ എൻ, ഫൈസൽ ടി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *