KOYILANDY DIARY

The Perfect News Portal

ശുചീകരണ പ്രവർത്തനം നടത്തി

 കൊയിലാണ്ടി: അരിക്കുളം – നടേരി റോഡരികിൽ പള്ളിക്കൽ കനാൽ സൈഫണിന് സമീപമുള്ള കലാ സാംസ്കാരിക പരിപാടികൾ നടക്കുന്ന പൊതുസ്ഥലത്ത് ജനകീയ കൂട്ടായ്മയിൽ ശുചീകരണ പ്രവർത്തനം നടത്തി. മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കാൻ നീക്കം നടക്കുന്ന സ്ഥലത്ത് നടന്ന ശുചീകരണ യജ്ഞം ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.എം.സുഹൈൽ ഉദ്ഘാടനം ചെയ്തു. പ്രസാദ് ഇടപ്പള്ളി, വി.വി.എം.ബഷീർ, രാമചന്ദ്രൻ നീലാംബരി, കെ.എം.ആദർശ്, എം.സുകുമാര, കെ.അബൂബക്കർ, പള്ളിക്കൽ മീത്തൽ ഭാസ്ക്കരൻ, പി.എം.ശശി, അനൂപ് അയിഞ്ഞാട്ട്, രാജൻ മേലമ്പത്ത്, ജി.കെ.നാരായണി, പി.എം. പുഷ്പ എന്നിവർ നേതൃത്വം നൽകി.
മാലിന്യ സംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ ഇന്ന് വൈകീട്ട് 4 മണിക്ക് നടക്കുന്ന പൊതു ഇട സംരക്ഷണ സദസ് പ്രൊഫ: എം.പി.ശ്രീധരൻ നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. 

Leave a Reply

Your email address will not be published. Required fields are marked *