KOYILANDY DIARY

The Perfect News Portal

ശിവരാത്രി സേവാനിധി ഏറ്റുവാങ്ങി

കൊയിലാണ്ടി: ശിവരാത്രി ദിനത്തോടനുബന്ധിച്ച് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽ നിന്നും ശിവരാത്രി സേവാനിധി ഏറ്റുവാങ്ങി. സേവാഭാരതി ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാനിധി സമാഹരണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ് പ്രശസ്ത കഥകളി ആചാര്യൻ പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽ നിന്നും അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് സേവാനിധി കൊയിലാണ്ടി സേവാഭാരതി സിക്രട്ടറി കെ.എം രജി ഏറ്റുവാങ്ങി.
ദക്ഷിണേന്ത്യൻ സാമ്പ്രദായിക നൃത്തനാടകങ്ങൾ – ഒരു വിശ്ലേഷ പഠനം എന്ന വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ കൊയിലാണ്ടി സ്വദേശിയും കണ്ണൂർ ഡയറ്റ് ലക്ചറുമായ മധുസൂദനൻ ഭരതാജ്ഞലിയുടെ സാന്നിദ്ധ്യത്തിലാണ് നിധി കൈമാറിയത്. സുധീർ ചേലിയ, അനിൽ അരങ്ങിൽ, അച്ചുതൻ ഒറക്കണ്ടം, മുരളി കെ.കെ, ശങ്കരൻ മാസ്റ്റർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *