KOYILANDY DIARY

The Perfect News Portal

ശിവദാസൻ മാസ്റ്റർക്ക് കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആദരവ്‌

കൊയിലാണ്ടി: തബല വിദഗ്ദനും, പൂക്കാട് കലാലയം പ്രിൻസിപ്പലുമായ ശിവദാസ് ചേമഞ്ചേരിയെ കൊരയങ്ങാട് കലാക്ഷേത്രം ആദരിച്ചു. പ്രവേശനോൽസവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രഭ കൊല്ലം പൊന്നാടയണിയിച്ചു. വിനോദ് നന്ദനം അദ്ധ്യക്ഷത വഹിച്ചു.

ഡോ.കെ.ഗോപിനാഥ്, കെ.കെ ബാലൻ, പാലക്കാട് പ്രേംരാജ് , കൗൺസിലർ ഷീബാ സതീശൻ, പുതിയ പറമ്പത്ത് ബാലൻ, ഒ.കെ രാമൻകുട്ടി, വി.മുരളീകൃഷ്ണൻ,  കെ.കെ.വിനോദ്, സന്ധ്യാ ഷാജു, ടി.പി.രാഘവൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *