KOYILANDY DIARY

The Perfect News Portal

വിവാഹം നിശ്ചയിച്ച യുവതിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റിൽ

കൊയിലാണ്ടി: വിവാഹം നിശ്ചയിച്ച യുവതിയെ പിറകെ നടന്നും, ഫോൺ വിളിച്ച് ശല്യം ചെയ്യുകയും, യുവതിയെ പീഢിപ്പിച്ചെന്ന് വരനെ ഫോൺ ചെയ്ത് പറയുകയും ചെയ്ത നന്തി മൊകേടത്ത് താഴ അർഷാദിനെ (23) കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു.
അത് ഫലിക്കാതെ ആയതോടെയാണ് യുവതിയുമായി കല്യാണം നിശ്ചയിച്ച വരനെയും സുഹൃത്തുക്കളെയും വിളിച്ച് താൻ  യുവതിയെ പീഢിപ്പിച്ചെന്നും വിവാഹത്തിൽ നിന്ന് പിന്മാറണമെന്നും പറയുകയും ചെയ്തു. ഇതോടെ പോലീസിൽ പരാതിപ്പെടാൻ യുവതി തീരുമാനിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *