KOYILANDY DIARY

The Perfect News Portal

കോടിക്കൽ കടപ്പുറത്തെ മാലിന്യങ്ങൾ നീക്കംചെയ്തു

കൊയിലാണ്ടി; കോടിക്കൽ മിനി ഹാർബറിനടുത്തു അടിഞ്ഞു കൂടിയ മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് നീക്കം ചെയ്തു തുടങ്ങി. നാലാമത്തെ പ്രാവശ്യമാണ് മാലിന്യം നീക്കം ചെയ്യുന്നത്. കടപ്പുറത്ത് ഏറ്റവുമധികം മാലിന്യങ്ങൾ ഇവിടെയാണ് പുറംതളളുന്നത്. ഈപ്രാവശ്യം ഇരിപ്പിടം ഞെട്ടിക്കരപാലം എന്ന സംഘടനയാണ് മാലിന്യങ്ങൾ നീക്കം ചെയ്യുന്നത്. ബാലൻ അമ്പാടി പരിപാടി ഉദ്ഘാടനംചെയ്തു.

ചടങ്ങിൽ വാർഡ്‌ മെമ്പർമാരായ യു.വി.മാധവൻ, പി.റഷീദ, എം. ചേക്കുട്ടിഹാജി, കയ്യാടത്തു സുധാകരൻ, തുടങ്ങിയവർ പങ്കെടുത്തു. ആദ്യം മത്സ്യത്തൊഴിലാളികളും, രണ്ടാമത് മൂടാടി  ഗ്രാമപഞ്ചായത്തും പിന്നീട് തിക്കോടി വികസന സമിതിയുമാണ് മാലിന്യങ്ങൾ നീക്കംചെയ്യാൻ നേതൃത്വം നൽകിയത്. തീരം മുഴുവനും പ്ലാസ്റ്റിക് കുപ്പികളും, നാപ്കിൻസും, ഹോസ്പിറ്റൽ ഉപകരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവയാണ് കൂടുതലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *