KOYILANDY DIARY.COM

The Perfect News Portal

ശബരിമല; റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രിം കോടതി

ന്യൂഡല്‍ഹി: ശബരിമല റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാല്‍ കഴിഞ്ഞ‌് തിരിച്ചെത്തിയതിനു ശേഷം തീയതി നിശ്ചയിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ അവധിയിലാണെന്ന് ചീഫ് ജസ്റ്റിസ്‌അറിയിച്ചു.

ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനപ്പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതി ഇന്നു പരിഗണിക്കാനിരുന്നതാണ്. ഭരണഘടനാ ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മെഡിക്കല്‍ അവധിയില്‍ ആയതിനാല്‍ ഇതു മാറ്റുകയായിരുന്നു. ഹര്‍ജിക്കാരുടെ അഭിഭാഷകനായ മാത്യൂസ് നെടുമ്ബാറ കേസ് പരാമര്‍ശിച്ചപ്പോഴാണ് ജനുവരി 30ന് ശേഷം തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.

അതിനിടെ ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി ആദ്യം പരിഗണിച്ചേക്കുമെന്ന സൂചനയും സുപ്രീം കോടതി കഴിഞ്ഞ ദിവസം നല്‍കിയിരുന്നു

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!