KOYILANDY DIARY

The Perfect News Portal

ശക്തികുളങ്ങരയില്‍ അമോണിയം ചോര്‍ച്ച

കൊല്ലം: ശക്തികുളങ്ങരയില്‍ അമോണിയം ചോര്‍ച്ച. അഞ്ചുതൊഴിലാളികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മത്സ്യ സംസ്കരണ പ്ലാന്റിലാണ് അമോണിയം ചോര്‍ന്നത്. കപ്പിത്താന്‍സ് നഗറിന് സമീപമുള്ള പ്ലാന്റിലാണ് ചോര്‍ച്ച ഉണ്ടായത്.

പ്ലാന്റിന് സമീപത്ത് ആറു ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവരില്‍ അഞ്ചുപേര്‍ക്കാണ് പരുക്കേറ്റത്. സംഭവത്തെ തുടര്‍ന്ന് പാന്റിന് സമീപത്തു കൂടിയുള്ള ഗതാഗതം താത്കാലികമായി നിയന്ത്രിച്ചിട്ടുണ്ട്. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുവരികയാണ്. സംഭവത്തിന് പിന്നാലെ സമീപത്തെ വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *