KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച് പുറത്തേക്ക് വലിച്ചെറിഞ്ഞ 35കാരിയ്ക്ക് കാല്‍ നഷ്ടമായി

വരാണസി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ വച്ച്‌ പീഡിപ്പിച്ച്‌ ട്രെയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞ 35കാരിയ്ക്ക് കാല്‍ നഷ്ടമായി. ഉത്തര്‍പ്രദേശിലെ മോ ജില്ലയിലാണ് സംഭവം.വീട്ടിലേയ്ക്കുള്ള യാത്രക്കിടെ ജോന്‍പൂരിലെ ഷാഗഞ്ചില്‍ നിന്ന് വീട്ടിലേയ്ക്ക് പോകുകയായിരുന്ന 35കാരിയാണ് ഞായറാഴ്ച രാത്രി പാസഞ്ചര്‍ ട്രെയിനില്‍ വച്ച്‌ കൂട്ടമാനഭംഗത്തിനിരയാക്ക ട്രെയിനില്‍ നിന്ന് വലിച്ചെറിഞ്ഞത്. പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ ഖുര്‍ഹാട്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കണ്ടെത്തിയ വനിതയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വരാണസിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സ്ത്രീയുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഓടുന്ന ട്രെയിനില്‍ നിന്ന് വീണ യുവതിയ്ക്ക് കാല്‍ നഷ്ടമായെന്നാണ് റെയില്‍വേ പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. വിവസ്ത്രയായ നിലയില്‍ കസാക്കുര്‍ദ്ദ് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച്‌ ഗ്രാമവാസികളാണ് യുവതിയെ കണ്ടെത്തിയത്. എന്നാല്‍ പീഡനം നടന്നിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

 

 

 

Leave a Reply

Your email address will not be published. Required fields are marked *