KOYILANDY DIARY

The Perfect News Portal

ശക്തന്‍കുളങ്ങര ക്ഷേത്ര മഹോത്സവം ഇന്ന് സമാപിക്കും

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങരക്ഷേത്രത്തില്‍ കനലാട്ടമഹോത്സവം ഇന്ന് സമാപിക്കും. പ്രധാന ദിവസമായ ഇന്നലെ കാലത്ത് നെയ്യാട്ടത്തിന് ശേഷം വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വരവുകള്‍, ഉച്ച ഗുരുതിക്ക് ശേഷം കൊല്ലന്റെ തിരുവായുധം വരവ്, ഭഗവതി തിറ, തട്ടാന്‍കണ്ടി തിടമ്പ് വരവ്, ആല്‍ത്തറ വരവ്, പൊതുജനകാഴ്ച വരവ്, തണ്ടാന്‍ വരവ്, താലപ്പൊലി, കരിമരുന്ന് പ്രയോഗം, പരദേവതക്ക് വെള്ളാട്ട്, വേളിതിരിവെക്കല്‍ തുടര്‍ന്ന് വിവിധ തിറകള്‍, കനല്‍ നിവേദ്യം എന്നിവ നടന്നു.
ഇന്ന് (മാര്‍ച്ച് 7ന്) ആറാട്ടിനെഴുന്നളളത്ത്, വാദ്യപ്രതിഭ തിരുവല്ല രാധാകൃഷ്ണന്റെ മേളപ്രമാണത്തില്‍ പാണ്ടിമേളം, തുടര്‍ന്ന് സോപാനനൃത്തത്തോടെ വാളകം കൂടലും കരിമരുന്ന് പ്രയോഗവും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *