KOYILANDY DIARY.COM

The Perfect News Portal

വ്യായാമം ഒരു പ്രതിരോധ മരുന്ന് : പുസ്തകം പ്രകാശനം ചെയ്തു

നാദാപുരം: ജനകീയ ഡോക്ടറുടെ പുസ്തക പ്രകാശനം നെഞ്ചിലേറ്റി നാട്ടുകാര്‍. പുറമേരിയിലെ ശിശുരോഗ വിദഗ്ധന്‍ ഡോ.കെ.എന്‍. രാജീവ് രചിച്ച നാലാമത് പുസ്തകം ‘വ്യായാമം ഒരു പ്രതിരോധ മരുന്ന് ‘ പ്രകാശനമാണ് നാട്ടുകാര്‍ ഉത്സവമാക്കിയത്. ചടങ്ങിന് നൂറുകണക്കിന് പേരാണെത്തിയത്.

കല്ലാച്ചിയില്‍ നാദാപുരം ഗ്രാമ പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീധരന്‍ മേപ്പയില്‍ പുസ്തകം പ്രകാശനം ചെയ്തു. ഡോ.ഭരതന്‍ പുസ്തകം ഏറ്റുവാങ്ങി. എം.ഇ.എസ്.അഖിലേന്ത്യാ സെക്രട്ടറി എം.ജമാല്‍ അദ്ധ്യക്ഷത വഹിച്ചു. ഗായകന്‍ വി.ടി.മുരളി മുഖ്യാതിഥിയായിരുന്നു. ഡി.വൈ.എസ്.പി. ജെയ്സണ്‍ കെ.അബ്രഹാം മുഖ്യ പ്രഭാഷണം നടത്തി. കളത്തില്‍ ഹമീദ് മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി.

ഭക്ഷണം വില്ലനാകുമ്പോള്‍, ആരോഗ്യത്തിന്റെ സപ്ത വര്‍ണങ്ങള്‍, കേരളം മരുഭൂമിയാകുമോ എന്നി പുസ്തകങ്ങള്‍ ഡോക്ടറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്. ആനന്ദത്തിലേക്കുള്ള പാത എന്ന പുസ്തകം ഉടന്‍ പ്രസിദ്ധീകരിക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ഗായകന്‍ വി.ടി.മുരളിയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി അരങ്ങേറി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!