KOYILANDY DIARY

The Perfect News Portal

കല്ലായിപ്പുഴ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

കോഴിക്കോട്: കല്ലായി പുഴ കയ്യേറ്റം തടയുന്നതിനും മാലിന്യങ്ങളില്‍ നിന്ന് പുഴയെ സംരക്ഷിക്കാനും പുഴ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പി.ഐ. ദേശീയ നിര്‍വാഹക സമിതി അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കല്ലായിപുഴ അനുദിനം നമ്മുടെ കണ്‍മുന്നില്‍ കിടന്ന് മരിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കല്ലായിപുഴ സമൂഹത്തിന്‍റെ സ്വത്താണ്. പരമ്പരാഗത മരവ്യവസായം തകരാതിരിക്കാനായി സര്‍ക്കാര്‍ പുഴയോട് ചേര്‍ന്ന കുറച്ചുഭൂമി ലീസിന് നല്‍കിയിരുന്നു. ഇതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ രേഖയായിട്ടുണ്ട്. എന്നാല്‍ ചിലര്‍ ഭൂമി കയേ്േറിയിരിക്കുകയാണ്. മരവ്യവസായം സംരക്ഷിക്കപ്പെടണം. എന്നാല്‍ ഇതിന്റെ പേരില്‍ നടക്കുന്ന കൈയേ്േറ്റങ്ങളെ അനുവദിക്കാന്‍ കഴിയില്ലെന്നും ഇനിയും ഈ പ്രവണതയെ തുടര്‍ന്നാല്‍ കല്ലായി പുഴ പൂര്‍ണമായും നശിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വികസനത്തിന്റെ പേരില്‍ എന്തും കയ്യേറാമെന്ന വ്യവസ്ഥയ്ക്ക് മാറ്റം വരണം. കയ്യേറ്റങ്ങള്‍ക്കെതിരെ ജില്ലാ ഭരണകൂടം ശക്തമായ നിലപാടുകള്‍ സ്വീകരിച്ചുവരുകയാണ്. ഇതിനോട് ചേര്‍ന്ന് കല്ലായി പുഴയുടെ സംരക്ഷണത്തിനായി എല്ലാ രാഷ്ര്ടീയപാര്‍ട്ടികളും ഒത്തുചേരണം.

Advertisements

കല്ലായി പുഴ സംരക്ഷണ സമിതി പ്രസിഡന്റ് എസ്.കെ. കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു.  ഡി.സി.സി. പ്രസിഡന്റ് ടി. സിദ്ധിഖ്, ബി.ജെ.പി. ജില്ലാപ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍, മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, വ്യാപാര വ്യവസായി സമിതി പ്രസിഡന്റ് എ.ടി. അബ്ദുള്ള, പുഴ സംരക്ഷണ എകോപന സമിതി ജില്ലാ പ്രസിഡന്റ് ടി.കെ.എ. അസീസ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *