KOYILANDY DIARY

The Perfect News Portal

പനി ബാധിച്ച്‌ മരിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം അനുവദിക്കണം

പേരാമ്പ്ര: സംസ്ഥാനത്ത് പനി ബാധിച്ച്‌ മരിച്ച മുഴുവന്‍ കുടുംബങ്ങള്‍ക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്നും ഓക്സിജന്‍ കിട്ടാതെ മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും മനുഷ്യാവകാശ സംരക്ഷണ മിഷന്‍ കൊയിലാണ്ടി താലൂക്ക് യോഗം ആവശ്യപ്പെട്ടു .

സംരക്ഷണമിഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടി ഇ. മനീഷ് ഉദ്ഘാടനം ചെയ്തു. മണ്ടോടി രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ ചെറുക്കാട്, ജോയി, എം.പി. പ്രകാശന്‍, കെ.കെ. ചാത്തുക്കുട്ടി എന്നിവര്‍ സംസാരിച്ചു. ഭാരവാഹി കളായി മണ്ടോടി രാജന്‍ (പ്രസിഡന്‍റ് ) സി.കെ. സജീവന്‍ (സെക്രട്ടറി) കെ. സുബ്രഹ്മണ്യന്‍ (ട്രഷറര്‍) ബാലകൃഷ്ണന്‍ ചായികുളങ്ങര , (മീഡിയ സെല്‍) സുധ കൂട്ടാലിട (വനിത സെല്‍ ) ശശിധരന്‍(ആരോഗ്യം) കെ.പി. ഗംഗാധരന്‍ (വിദ്യാഭ്യാസം ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *