KOYILANDY DIARY

The Perfect News Portal

വ്യാപാരി വ്യവസായി നേതൃത്വത്തിൽ മുതിർന്ന വ്യാപാരികളെയും, ഉന്നത വിജയികളായ വിദ്യാർത്ഥികളെയും അനുമോദിച്ചു

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ  വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ചുമട്ട് തൊഴിലാളികളുടെയും, പീടികതൊഴിലാളികളുടെയും മക്കൾക്കും, എൻ.എസ്.ടി.ടി.പരീക്ഷയിൽ ഫസ്റ്റ് റാങ്ക് നേടിയ ഷഹിം മുഹമ്മദ് ഫാറൂഖിന് പ്രത്യേക പുരസ്കാരവും നൽകി.

യുണിറ്റ് ജനറൽ ബോഡി യോഗത്തോടനുബന്ധിച്ചു നടന്ന പരിപാടി സി.എച്ച് ആ ലിക്കുട്ടി ഹാജി ഉൽഘാടനം ചെയ്തു. കെ.പി ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ പ്രസിഡണ്ട് കെ.പി.അബ്ദുൾ റസാഖ്, അവാർഡുകൾ വിതരണം ചെയ്തു. യൂണിറ്റിലെ ഏഴ് മുതിർന്ന വ്യാപാരികളെ സംസ്ഥാന സെക്രട്ടറി പി സുനിൽ കുമാർ പൊന്നാടയണിച്ച് ആദരിച്ചു.

വി.പി. ഇബ്രാഹിംകുട്ടി, എം.പി. കൃഷ്ണൻ, പി.അബ്ദുൾ അസീസ്, മുഹമ്മദ് ഹസ്സൻ , സി.കെ. കുഞ്ഞിമൊയ്തീൻ, ഇ.രവി, ടി.കെ. ഗിരീഷ് കുമാർ, ബാലകൃഷ്ണൻ ദീപ്തി, എ.വി.ശശി, എൻ.കെ. കുഞ്ഞികേളപ്പൻ, പ്രേംനാഥ്, സി.എം. കൃഷ്ണൻ, വി.പി. സജേഷ്, പി.വി.സുധാകരൻ എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി. കെ.പി.ശ്രീധരൻ (പ്രസിഡണ്ട്‌) കെ.കെ.ഫാറൂഖ് (ജനറൽ സെക്രട്ടറി) സി.കെ. സുനിൽ പ്രകാശ് (ട്രഷറർ) എന്നിവരെ
തെരഞ്ഞെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *