KOYILANDY DIARY

The Perfect News Portal

വേങ്ങൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു

പെരുമ്പാവൂര്‍: വേങ്ങൂരില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു. സ്കൂള്‍ ജീവനക്കാരി എല്‍സിയാണ് മരിച്ചത്. വേങ്ങൂര്‍ സാന്തോം പബ്ലിക് സ്കൂള്‍ ബസാണ് അപകടത്തില്‍ പെട്ടത്.

കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട ബസ് പിറകില്‍ മതിലിലിടിച്ച്‌ മറിയുകയായിരുന്നു. മരിച്ച എല്‍ സി റോഡിലൂടെ സ്കൂളിലേക്ക് നടന്നു വരുമ്പോഴായിരുന്നു അപകടം. 19 കുട്ടികള്‍ക്ക് നിസ്സാര പരിക്കുകളുണ്ട്. ബസില്‍ ആകെ 47 കുട്ടികളാണ് ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *