KOYILANDY DIARY

The Perfect News Portal

വെങ്ങളം – രാമനാട്ടുകര ബൈപ്പാസ് റോഡിൽ വിള്ളൽ

കൊയിലാണ്ടി: വെങ്ങളം – രാമനാട്ടുകര ബൈപ്പാസ് റോഡിൽ വിള്ളൽ. റോഡിന് നടുവിലാണ് ഞായറാഴ്ച വിള്ളൽ കണ്ടത്. കോരപ്പുഴ പുതിയപാലത്തിന് തെക്കുഭാഗത്ത് പാലത്തോട് ചേർന്നുള്ള റോഡിലാണ് ഇരുപത്തിയഞ്ച് മീറ്ററോളം ദൂരത്തിൽ വിള്ളൽ കാണുന്നത്. ഒരിഞ്ച് മുതൽ മൂന്ന് ഇഞ്ച് വരെ വിടവുണ്ട്. ഇരുചക്ര വാഹനങ്ങൾക്കിത്  അപകട ഭീഷണിയുയർത്തുന്നു. നിർമാണത്തിലെ അപാകമാണ് റോഡ് തകർന്നതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.

ദിവസേന നിരവധി വാഹനങ്ങൾ പോകുന്നതിനാൽ റോഡ് പൂർണമായി തകരാനും ഇടയുണ്ട്. വിള്ളൽ ഉണ്ടായ വിവരം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് പി.ഡബ്ല്യു.ഡി. ദേശീയപാതാ വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ കെ. വിനയരാജ് പറഞ്ഞു. മഴയിൽ റോഡ് ഇടിഞ്ഞതാകാമെന്നാണ് നിഗമനം. അടിയന്തരമായി പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *