KOYILANDY DIARY

The Perfect News Portal

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിനായി ശുചീകരണ പ്രവർത്തനം നടന്നു

കൊയിലാണ്ടി: മഴക്കാലരോഗങ്ങളെ പ്രതിരോധിക്കുന്നതിനായി വിവിധസ്ഥലങ്ങളിൽ ശുചീകരണപ്രവർത്തനം നടന്നു. വഴിയോരത്തെ പൊന്തക്കാടുകൾക്കുള്ളിൽ കാലങ്ങളായി കിടക്കുന്ന പ്ലാസ്റ്റിക് മാലിന്യവും കുപ്പികളും എടുത്തുമാറ്റുകയെന്നത് ശ്രമകരമായ ജോലിയാണ്. കാട്‌ വെട്ടിമാറ്റിയശേഷമാണ് കൊതുക്‌ പെരുകുന്നതിനിടയാക്കുന്ന പ്ലാസ്റ്റിക് മാലിന്യം എടുത്തുമാറ്റുന്നത്.

ഒഴിവുദിവസമായ ഞായറാഴ്ചയാണ് സന്നദ്ധ പ്രവർത്തനത്തിന് നീക്കിവെച്ചത്. പുളിയഞ്ചേരി നെല്ലൂളിത്താഴ വാർഡ് കൗൺസിലർ സീമ കുന്നുമ്മലിന്റെ നേതൃത്വത്തിലായിരുന്നു ശുചീകരണം. പുളിയഞ്ചേരി കനിവ് സ്വയംസംഘത്തിന്റെ മുൻകൈയിൽ നടന്ന ശുചീകരണത്തിന് പ്രേമൻ മാണിക്കോത്ത്, സുധി കോവിലേരി തുടങ്ങിയവരും നേതൃത്വംനൽകി. കൊയിലാണ്ടി സ്റ്റേഡിയത്തിൽ മുറിയെടുത്തവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *