KOYILANDY DIARY

The Perfect News Portal

വീട് കേന്ദ്രീകരിച്ച്‌ കളളവാറ്റ്‌ നടത്തുന്ന സ്ത്രീയെ പിടികൂടി എക്സൈസ് വകുപ്പിന് കൈമാറി

കൊടുവള്ളി: ഒറ്റക്ക് താമസിക്കുന്ന സ്ത്രീ വീടുകേന്ദ്രീകരിച്ച്‌ കളളവാറ്റ്‌ നടത്തുന്നുണ്ടെന്ന പരാതിയിൽ  നഗരസഭ ചെയര്‍പേഴ്സന്‍ ശരീഫ കണ്ണാടിപ്പൊയിലും, ഡെപ്യൂട്ടി ചെയര്‍മാന്‍ എ.പി. മജീദും സ്ത്രീയെ പിടികൂടി എക്സൈസ് വകുപ്പിന് കൈമാറി. മാനിപുരം തൃപ്പൊയില്‍ കുന്നത്ത് കാപ്പുങ്ങല്‍ ശോഭനയെയാണ് (60) പിടികൂടിയത്. വാറ്റ് ഉപകരണങ്ങളും 45 ലിറ്റര്‍ വാഷും രണ്ട് ലിറ്റര്‍ ചാരായവും വീട്ടില്‍നിന്ന് പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം മാനിപുരം കാപ്പ് മലയില്‍ നടക്കുന്ന പ്രവൃത്തികള്‍ പരിശോധനക്കെത്തിയപ്പോഴാണ് കള്ളവാറ്റ് നടക്കുന്ന വിവരം അറിയുന്നത്. എക്സൈസ് പ്രിവന്‍റിവ് ഓഫിസര്‍ ചന്ദ്രന്‍ കുഴിച്ചാലി​െന്‍റ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥര്‍ സ്ത്രീയെ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *