KOYILANDY DIARY

The Perfect News Portal

വീട്ടില്‍ കയറിയ മൂര്‍ഖനെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി

എടക്കാട് : വീട്ടില്‍ കയറിയ മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പുദ്യോഗസ്ഥര്‍ പിടികൂടി. പുന്നത്തും പടിയില്‍ താമസിക്കുന്ന ബാബുവിന്റെ വീട്ടില്‍ ഇന്ന് രാവിലെയാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടത്. വീട്ടിനുള്ളിലേക്ക് കയറി പോകുന്നത് വീട്ടുകാരന്‍ കണ്ടത് കാരണം അപകടം ഒഴിവായി.

ഉടനെ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും ചെയ്തു. രണ്ടു മണിക്കൂറോളം വീട്ടില്‍ നിന്ന മൂര്‍ഖനെ ഉദോഗസ്ഥന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ടു തവണ കയ്യില്‍ നിന്നും വഴുതിപ്പോയത് കണ്ടുനിന്നവരില്‍ പരിഭ്രാന്തിയുണ്ടാക്കി.

Leave a Reply

Your email address will not be published. Required fields are marked *