KOYILANDY DIARY

The Perfect News Portal

വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു

കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് മെമ്പറുടെ വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സാമൂഹ്യവിരുദ്ധര്‍ കത്തിച്ചു. പഞ്ചായത്തിലെ മദ്യമയക്ക് മരുന്ന് മാഫിയക്കെതിരെ പ്രതികരിക്കുന്നതിലുള്ള വൈരാഗ്യമാണ് കാര്‍ കത്തിച്ചതിന് പിന്നിലെന്നാണ് ആരോപണം.

ഒള്ളവണ്ണ ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡ് മെംബറും കുന്ദമംഗലം മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുമായ സബിഷ രാജേഷിന്റെ കാറാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചത്. വീടിന് മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്ന് പുകയുയരുന്നതു കണ്ട അയല്‍വാസികളാണ് സബിഷയെ വിവരമറിയിച്ചത്‌.

സബിഷയും ഭര്‍ത്താവും ഉണര്‍ന്നതോടെ ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘം രക്ഷപ്പെട്ടു. ഒളവണ്ണ പഞ്ചായത്തിലെ മദ്യമയക്ക് മരുന്നു മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന് എടുത്ത് നടപടികളാണ് സംഭവത്തിനി പിന്നിലെന്ന് സബിഷ രാജേഷ് ആരോപിച്ചു. സംഭവസ്ഥലത്ത് നിന്ന് മുപ്പത് മീറ്റര്‍ അകലെ കാര്‍ കത്തിക്കാനുപയോഗിച്ച പെട്രോള്‍ കുപ്പിയും തീപ്പെട്ടിയും ലഭിച്ചു. ഫോറന്‍സിക് വിദഗ്ദരെത്തി പരിശോധന നടത്തി. നല്ലളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisements

 

Leave a Reply

Your email address will not be published. Required fields are marked *