KOYILANDY DIARY

The Perfect News Portal

വി​വാ​ഹ​ത്തി​ന് ആ​ന​പ്പു​റ​ത്തു​പോ​യ വ​ര​നെ​തി​രെ കേ​സ്

കോഴിക്കോട്: വിവാഹാഘോഷം കൊഴുപ്പിക്കാന്‍ ആനപ്പുറത്തെത്തിയ വരനെതിരെ വനംവകുപ്പ് കേസെടുത്തു. വടകര വില്യാപ്പള്ളി സ്വദേശി സമീഹ് ആര്‍.കെയ്ക്കെതിരെയാണ് കേസെടുത്തത്. ഇയാളെക്കൂടാതെ പാപ്പാന്‍, ആനയുടമ എന്നിവര്‍ക്കെതിരെയും നാട്ടാന പരിപാലന ചട്ടം അനുസരിച്ച്‌ കേസെടുത്തിട്ടുണ്ട്. ഈ മാസം 18നായിരുന്നു സമീഹിന്റെ വിവാഹം.

ആനപ്പുറത്ത് കയറിയാണ് വരന്‍ വധുവിന്റെ വീട്ടിലെത്തിയത്. ഇതിന്റെ വീഡിയോ സഹിതം ചില‌ര്‍ വനംവകുപ്പിനെ സമീപിച്ച്‌ പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിനെതിരാണ്.

Leave a Reply

Your email address will not be published. Required fields are marked *