KOYILANDY DIARY

The Perfect News Portal

വിഷുവിന് വിഷരഹിത പച്ചക്കറി

കൊയിലാണ്ടി: നമ്പ്രത്ത്കര – വിഷുവിന് വിഷരഹിത പച്ചക്കറിയുമായി സിപിഐ(എം). നമ്പ്രത്ത്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംയോജിത കൃഷി വിഷുവിന് വിഷരഹിത പച്ചക്കറി പദ്ധതി ആരംഭിച്ചത്. സ്വകാര്യ വ്യക്തിയുടെ ഒരു ഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്. വിത്ത് നടീൽ ഉദ്ഘാടനം മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. ഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ കെ നിർമല ടീച്ചർ. നമ്പ്രത്ത്കര ലോക്കൽ സെക്രട്ടറി പി.വി. ജമാൽ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. മത്തൻ, എളവൻ, വെള്ളരി വെണ്ട, പയർ, ചീര, പടവലം, കയപ്പ തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *