KOYILANDY DIARY

The Perfect News Portal

വിശ്വകര്‍മ്മജയന്തി ദിനം ആഘോഷിച്ചു

കൊയിലാണ്ടി: തട്ടാന്‍ സര്‍വ്വീസ് സൊസൈറ്റി കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശ്വകര്‍മ്മ ജയന്തി (ഋഷിപഞ്ചമി) ദിനം ആഘോഷിച്ചു. ടി.എസ്.എസ് ജില്ലാ പ്രസിഡന്റ്
ഇ.രവി ഉദ്ഘാടനം ചെയ്തു. നടേലക്കണ്ടി രാജീവൻ്റെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ഇ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റിലെ സമുദായ അംഗങ്ങളുടെ മക്കളില്‍ 2021-ലെ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കൈവരിച്ച വിദ്യാര്‍ഥികളെ ഉപഹാരം നല്‍കി അനുമോദിച്ചു. രവീന്ദ്രന്‍ കോമത്ത്, കെ.വത്സന്‍, കെ. വിനോദ്, ടി.കെ. കുഞ്ഞിക്കേളു, എ.കെ. ഗംഗാധരന്‍, എന്‍.കെ. രാജീവന്‍ എന്നിവര്‍ സംസാരിച്ചു.


Leave a Reply

Your email address will not be published. Required fields are marked *