KOYILANDY DIARY

The Perfect News Portal

വിവേകാനന്ദ ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി വിളംബര ജാഥ നടത്തി

കൊയിലാണ്ടി: വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി രാമകൃഷ്ണമഠo വിളംബര ജാഥ നടത്തി. ആശ്രമ അങ്കണത്തിൽ നിന്ന് ആരംഭിച്ച് ചെറിയമങ്ങാട് വഴി ആശ്രമത്തിൽ സമാപിച്ചു. രാമകൃഷ്ണമഠം അധ്യക്ഷൻ സ്വാമി സുന്ദരാനന്ദ മഹരാജ്, ബ്രഹ്മചാരി സീമന്ത മഹരാജ് എന്നിവരോടൊപ്പം ഗദാധർ അഭ്യുദയ പ്രഗല്ഭ വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പ്രസംഗവും മറ്റു പരി പാടികളും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *