KOYILANDY DIARY

The Perfect News Portal

നടപ്പന്തലിന് ശിലാസ്ഥാപനം നടത്തി

കൊയിലാണ്ടി: മുചുകുന്ന് കൊടക്കാട്ടും മുറി അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന നടപ്പന്തലിന് ശിലാസ്ഥാപന കര്‍മ്മം നടത്തി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ ക്ഷേത്രം രക്ഷാധികാരി എടമന ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ക്ഷേത്രം ഊരാള കുടുംബാംഗങ്ങളായ പുത്തലത്ത് കേളുക്കുട്ടി നായര്‍, ഗോപാലന്‍ നായര്‍ സോപാനം, കെ.കുട്ടിക്കൃഷ്ണന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് കര്‍മ്മം നിര്‍വ്വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *