KOYILANDY DIARY

The Perfect News Portal

വിയ്യൂരിൽ RSS അക്രമം SFI പ്രവർത്തകന് പരിക്ക്

കൊയിലാണ്ടി: സംസ്ഥാനത്ത് നടന്ന സംഘപരിവാർ ഹർത്താലിന്റെ ഭാഗമായി കൊയിലാണ്ടി മേഖലയിൽ നടക്കുന്ന RSS, BJP ആക്രമം തുടരുന്നു. വിയ്യൂരിൽ SFI പ്രവർത്തകനെ സംഘംചേർന്ന് മർദ്ദിച്ചു. വിയ്യൂർ മനയത്ത് ആദർശിനാണ് അക്രമത്തിൽ പരിക്കേറ്റത്. മേപ്പാട് ഗവ: പോളി ടെക്‌നിക്കിൽ ഒന്നാം വർഷ വിദ്യാത്ഥിയായ ആദർശിനെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിയ്യൂർ എൽ. പി. സ്‌കൂളിന് സമീപം അരീക്കൽ അഖിൽ ചന്ദ്രന്റെ നേതൃത്വത്തിലുള്ള മുപ്പതോളം വരുന്ന അക്രമികളാണ് ആദർശിനെ പരിക്കേൽപ്പിച്ചതെന്ന് സി.പി.ഐ.എം. നേതാക്കൾ വ്യക്തമാക്കി. മാരകായുധങ്ങളുമായി ആദർശിനെ അക്രമിക്കുന്നത്കണ്ട നാട്ടുകാർ ഓടിക്കൂടിയാണ് ആദർശിനെ രക്ഷപ്പെടുത്തിയത്. സംഭവ സ്ഥലത്ത് സംഘർഷം നിലനിൽക്കുകയാണ്. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ആശുപത്രിയിൽ സന്ദർശനം നടത്തി.
പോലീസ് കാവൽനിൽക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *