KOYILANDY DIARY

The Perfect News Portal

വിയ്യൂരിൽ ഞാറു നടീല്‍ ഉത്സവം

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണു ക്ഷേത്ര ഉടമസ്ഥതയിലുള്ള ഒരേക്കര്‍ പാടത്ത് അപൂര്‍വ്വ ഇനം നെല്ലിനമായ രക്തശാലി നെല്‍കൃഷി ആരംഭിച്ചു. പെരുവട്ടൂര്‍ എല്‍.പി സ്‌കൂള്‍ അധ്യാപകന്‍ എന്‍.കെ. രാജഗാപാലന്‍, നടക്കാവ് ഗേള്‍സ് ഹയല്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനായ ഷിജു
പ്രമോദ് രാരോത്ത്, കൈപ്പാട് ഫാം ഹൗസ് സെക്രട്ടറി ഹരീഷ് എന്നിവരുടെ കൂട്ടായ്മയിലാണ് ക്യഷി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. പി. സുധ പാടത്ത് ഞാറ് നട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍  കെ.ഷിജു, നഗരസഭ കൌൺസിലർ ലിന്‍സി മരക്കാട്ട് പുറത്ത്, കൃഷി ഓഫീസര്‍ ശുഭശ്രി, കുറുപ്പിന്റെ കണ്ടിഗോപാലന്‍, കെ.കെ. ശിവന്‍, വിജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *