KOYILANDY DIARY

The Perfect News Portal

നൊച്ചാട് ക്വാറിയിൽ തൊഴിൽ നിഷേധിച്ചതിനെതിരെ തൊഴിലാളികൾ നിൽപ്പു സമരം നടത്തി

കൊയിലാണ്ടി: നൊച്ചാട് കരിങ്കൽ ക്വാറിയിൽ വർഷങ്ങളായി തൊഴിൽ ചെയ്ത തൊഴിലാളികളെ ലേബർ കാർഡിന്റെ പേരിൽ തൊഴിൽ മേഖലയിൽ നിന്നും ഒഴിവാക്കിയ നടപടിക്കെതിരെ തൊഴിലാളികൾ ലേബർ ഓഫീസിനു മുന്നിൽ നിൽപ്പു സമരം നടത്തി. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്കട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. വി. വി. ദിനേശൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്കട്ടറി പി.കെ. രാഗേഷ്. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് പി.എം പ്രകാശൻ, രാജൻ കണ്ടോത്ത്, സി. കെ. അജീഷ്, എ. വി സന്തോഷ്, വികാസ് മരു തോളി, പി.കെ.പി. അസ്‌ലം, റയീസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *