KOYILANDY DIARY

The Perfect News Portal

‘വിമുക്തി’ ലഹരി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

കൊയിലാണ്ടി: ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവജന വായനശാല ഗ്രന്ഥാലയം ചേലിയ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളജിലെ എൻഎസ്എസ് യൂണിറ്റുമായി ചേർന്ന് വിമുക്തി എന്ന പേരിൽ ലഹരി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. പരിപാടി വാർഡ് മെമ്പർ മജീദ് ഉദ്ഘാടനം ചെയ്തു. എക്സൈസ് ഓഫീസർ സന്തോഷ് ചെറുവോട്ട് ക്ലാസിന് മേതൃത്വം നല്കി. വിജയരാഘവൻ ചേലിയ വിശിഷ്ടാതിഥിയായിരുന്നു. കോളേജ് പ്രിൻസിപ്പൽ ഡോക്ടർ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. യുവജന വായനശാല പ്രസിഡണ്ട് അഡ്വ. പി പ്രശാന്ത് സ്വാഗതവും, എൻഎസ്എസ് ലീഡർ, വായനശാല സെക്രട്ടറി ശിവൻ കക്കാട് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാജൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *