KOYILANDY DIARY

The Perfect News Portal

വിമണ്‍ കലക്ടീവ് ഇന്‍ സിനിമക്ക്(wcc) രജിസ്ട്രേഷനായി

കൊച്ചി: വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ വിമണ്‍ കലക്ടീവ് ഇന്‍ സിനിമക്ക്(wcc) രജിസ്ട്രേഷനായി. നടി പത്മപ്രിയയാണ് കൂട്ടായ്മക്ക് സംഘടനാ രൂപമായതായും ഔദ്യോഗിക രജിസ്ട്രേഷന്‍ ലഭിച്ചതും ട്വിറ്ററിലൂടെ അറിയിച്ചത്.

ചലച്ചിത്ര മേഖലയിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും ചര്‍ച്ച ചെയ്യുന്നതിനുമായാണ് സംഘടന. ഇന്ത്യയില്‍ ഒരു ചലച്ചിത്രമേഖലയില്‍ വനിതാ സംഘടന രൂപപ്പെടുന്നത് ഇതാദ്യമാണ്.കൊച്ചിയില്‍ പ്രമുഖ നടിക്കുനേരെ ആക്രമണമുണ്ടായ പശ്ചാത്തലത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്.

മഞ്ജു വാര്യര്‍, ബീനാ പോള്‍, പാര്‍വതി, വിധു വിന്‍സെന്റ്, റിമാ കല്ലിങ്കല്‍, സജിതാ മഠത്തില്‍, രമ്യാ നമ്ബീശന്‍, അഞ്ജലി മേനോന്‍,രേവതി എന്നിവരുടെ നേതൃത്വത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്.

Advertisements

നിലവില്‍ ചലച്ചിത്ര മേഖലയിലുള്ള വിവിധ സംഘടനകളിലെ വനിതകള്‍ക്ക് ഈ സംഘടനയുടെ ഭാഗമാകാം. അമ്മ, ഫെഫ്കാ എന്നീ സംഘടനകള്‍ക്ക് ബദല്‍ അല്ല ഈ സംഘടനയെന്നും സ്ത്രീ പ്രശ്നങ്ങള്‍ക്ക് പരിഗണന നല്‍കിയാകും പ്വ്രര്‍ത്തനമെന്നും നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

‘വുമന്‍ ഇന്‍ കലക്ടീവിന് ജന്മദിനാശംസകള്‍. ഇനി ഇവിടെ തന്നെ തുടരും. ഇത് എനിക്കും മലയാള സിനിമയിലെ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ടതാണ്.എന്നാണ് പത്മപ്രിയ ട്വീറ്റ് ചെയ്തത്. ഒപ്പം രജിസ്ട്രേഷന്‍ രസീതും കൊടുത്തിട്ടുണ്ട്. കൂട്ടായ്മക്ക് രജിസ്ട്രാഷന്‍ ഇല്ലാത്തതിനാല്‍ സിനിമ മേഖലയുമായി ബന്ധപെട്ട ചര്‍ച്ചകളില്‍ ഇവര്‍ പങ്കെടുത്തിരുന്നില്ല. ഇപ്പോള്‍ സംഘടന ഔദ്യോഗികമായതോടെ ചര്‍ച്ചകളിലും ഇടം പിടിക്കാം .

Leave a Reply

Your email address will not be published. Required fields are marked *