KOYILANDY DIARY.COM

The Perfect News Portal

വിനായകചതുർഥി ഭക്തി നിർഭരമായി ആചരിച്ചു

കോഴിക്കോട്: തളി മഹാഗണപതി ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിലെ ‘വിനായകചതുർഥി’ അഷ്ടദ്രവ്യ മഹാഗണപതിഹോമം, രുദ്രാഭിഷേകം, വിനായകചതുർഥി പൂജ, നവഗ്രഹപൂജ, നാഗപൂജ, ക്രമാർച്ചന തുടങ്ങിയവയോടെ ഭക്തിനിർഭരമായി ആചരിച്ചു. ഇരു ദേവന്മാർക്കും ദ്രവ്യങ്ങൾ കൊണ്ട് രുദ്രാഭിഷേകം നടത്തി. മഹാ അലങ്കാരം, മഹാ നിവേദ്യം എന്നിവയ്ക്കുശേഷം മഹാ ദീപാരാധന നടന്നു. വൈകുന്നേരം നാദസ്വര കച്ചേരിയും ക്രമാർച്ചനയും നടന്നു.

പൂജാദി കർമങ്ങൾക്ക് തളി ബ്രാഹ്മണസമൂഹം മുഖ്യപുരോഹിതൻ എം.ആർ. വെങ്കിട്ടരാമ വാദ്ധ്യാർ, ക്ഷേത്രം പുരോഹിതൻ ബാലസുബ്രഹ്മണ്യശർമ, രഘു വാധ്യാർ, വെങ്കിടാചല വാധ്യാർ എന്നിവർ കാർമികത്വം വഹിച്ചു.

ക്ഷേത്രകമ്മിറ്റി ചെയർമാൻ ഡോ.വി.പി. ബാലസുബ്രഹ്മണ്യൻ. സെക്രട്ടറി ആർ. വെങ്കിടേശ്വരൻ എന്നിവർ നേതൃത്വംനല്കി. തളി മഹാക്ഷേത്രത്തിൽ പ്രത്യേക പൂജകളോടെ വിനായക ചതുർഥി ആചരിച്ചു. ക്ഷേത്രംതന്ത്രി ചേന്നാസ് ശങ്കര നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. പല്ലാവൂർ ശ്രീഹരി പഞ്ചവാദ്യത്തിന് നേതൃത്വം നല്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!