തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ പ്രതിഭാ സംഗമം സംഘടിപ്പിച്ചു
.
കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ് കെ. അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു, എൽഎസ്എസ്, യുഎസ്എസ്, എൻഎംഎംഎസ് പരീക്ഷകളിലും വിവിധ കലാ-കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്. പ്രധാനധ്യാപിക കെ.കെ. വിജിത റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ മാനേജർ ടി.കെ. ജനാർദ്ദനൻ, പിടിഎ പ്രസിഡണ്ട് കെ.കെ. ഫാറൂഖ് എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഹഫ്സ മനാഫ്, നളിനി കെ.എം, നിർമല സി.പി, പി.കെ. ഷിജു, കെ. പ്രസന്ന, ശിവദാസൻ വാഴയിൽ, ടി.കെ. ശശിധരൻ, എ.പി. സതീഷ് ബാബു, അവിനാഷ് ജി എസ്, ബിജിത്ത് ആർ.സി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രിൻസിപ്പൽ ടി.കെ. ഷെറീന സ്വാഗതവും സുനിൽ മൊകേരി നന്ദിയും പറഞ്ഞു.



