മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ‘കോൺവൊക്കേഷൻ സെറിമണി 2026’ സംഘടിപ്പിച്ചു
.
കൊയിലാണ്ടി: മൂടാടി മലബാർ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് സംഘടിപ്പിച്ച ‘കോൺവൊക്കേഷൻ സെറിമണി 2026’ ജൂലൈ 2-ന് കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ. എം. നസീർ ചടങ്ങിൽ അധ്യക്ഷത വഹിച്ച് കോൺവൊക്കേഷന്റെ ഔപചാരിക നടപടികൾ നിർവഹിച്ചു. കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറും അസം സർവകലാശാല പ്രൊഫസറുമായ പ്രൊഫ. ഡോ. കെ. മുഹമ്മദ് ബഷീർ മുഖ്യാതിഥിയായി പങ്കെടുത്ത് കോൺവൊക്കേഷൻ പ്രഭാഷണം നടത്തി. ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യവും അറിവിന്റെ മൂല്യവും വിദ്യാർത്ഥികളുടെ സാമൂഹിക ഉത്തരവാദിത്തവും അദ്ദേഹം തന്റെ പ്രഭാഷണത്തിൽ ഊന്നിപ്പറഞ്ഞു.

തുടർന്ന് ബിരുദം നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന ചടങ്ങ് ബിരുദധാരികൾക്ക് അഭിമാനത്തിന്റെയും സന്തോഷത്തിന്റെയും അവിസ്മരണീയ മുഹൂർത്തമായി മാറി. വൈസ് പ്രിൻസിപ്പൽ ഷാഹിറ എം. കെ. സ്വാഗതവും കോളേജ് കൗൺസിൽ സെക്രട്ടറി ആഷിഫ എൻ. ടി. നന്ദിയും പറഞ്ഞു.



