KOYILANDY DIARY.COM

The Perfect News Portal

സെൻസസ് 2027: കൊയിലാണ്ടിയിൽ വിവര ശേഖരണം ആരംഭിച്ചു

.
കൊയിലാണ്ടി: സെൻസസ് 2027-ന്റെ ഭാഗമായി കൊയിലാണ്ടിയിൽ വീടുകളുടെ പട്ടിക തയ്യാറാക്കലും വിവര ശേഖരണവും ജൂലൈ 1 മുതൽ ആരംഭിച്ചു. ജൂലൈ 30 വരെ നടക്കുന്ന ആദ്യഘട്ട സർവേയിലാണ് വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നത്. ആദ്യഘട്ടത്തിൽ 34 ചോദ്യങ്ങൾ ഉൾക്കൊള്ളുന്ന ചോദ്യാവലിയിലൂടെയാണ് വിവരശേഖരണം നടത്തുന്നത്.
കോഴിക്കോട് ജില്ലയിലെ വിവിധ താലൂക്കുകളിലും നഗരസഭകളിലും ഹൗസ് ലിസ്റ്റിംഗ് ബ്ലോക്കുകളായി തിരിച്ചാണ് ഉദ്യോഗസ്ഥർ സർവേ നടത്തുന്നത്. വീടിന്റെ അവസ്ഥ, അടിസ്ഥാന സൗകര്യങ്ങൾ, ശുചിത്വ സംവിധാനങ്ങൾ, ആസ്തികളും മറ്റ് സൗകര്യങ്ങളും, വിവിധ സർക്കാർ-പൊതു സേവനങ്ങളുടെ ലഭ്യത തുടങ്ങിയ വിവരങ്ങളാണ് ഡിജിറ്റൽ സംവിധാനത്തിലൂടെ ശേഖരിക്കുന്നത്.
സെൻസസ് വിവരശേഖരണം രാജ്യത്തിന്റെ വികസന ആസൂത്രണത്തിനും ക്ഷേമപദ്ധതികൾ രൂപവത്കരിക്കുന്നതിനും പ്രധാന അടിസ്ഥാനമായതിനാൽ പൊതുജനങ്ങൾ കൃത്യവും സത്യസന്ധവുമായ വിവരങ്ങൾ നൽകി സെൻസസ് ഉദ്യോഗസ്ഥരുമായി പൂർണമായി സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
Share news
error: Content is protected !!