KOYILANDY DIARY

The Perfect News Portal

പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല അന്തരിച്ചു

പ്രമുഖ സീരിയല്‍-സിനിമാ നടന്‍ രമേശ് വലിയശാല അന്തരിച്ചു. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. നാടക രംഗത്തിലൂടെ കലാരംഗത്ത് എത്തിയ രമേശ് വലിയശാല മലയാള സീരിയില്‍ രംഗത്തെ തിരക്കുള്ള നടന്മാരില്‍ ഒരാളായിരുന്നു. രമേശ് ഇരുപത്തിരണ്ട് വര്‍ഷമായി സീരിയല്‍ സിനിമാ രംഗത്ത് സജീവമായിരുന്നു.

22 വര്‍ഷത്തോളമായി സീരിയല്‍ രംഗത്ത് ഉള്ള നടനാണ് രമേശ് വലിയശാല. രണ്ട് ദിവസം മുന്‍പാണ് ഷൂട്ടിങ് സൈറ്റില്‍ നിന്ന് വീട്ടിലെത്തിയത്. തിരുവനന്തപുരം ആര്‍ട്‍സ് കോളേജില്‍ പഠിക്കവെയാണ് നാടകത്തില്‍ സജീവമായത്. കോളേജ് പഠനത്തിന് ശേഷം മിനിസ്‍ക്രീനിന്റെയും ഭാഗമായി. പൗര്‍ണമിതിങ്കള്‍ എന്ന സീരിയിലിലാണ് ഏറ്റവും ഒടുവില്‍ രമേശ് വലിയശാല അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *