KOYILANDY DIARY.COM

The Perfect News Portal

നേപ്പാൾ സ്വദേശിയുടെ പണവും മൊബൈലും കവർന്ന കേസിലെ പ്രതികൾ പിടിയിൽ

.

കോഴിക്കോട്: നേപ്പാൾ സ്വദേശിയായ യുവാവിനെ ആക്രമിച്ച് പണവും മൊബൈലും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. തമിഴ്നാട് ഗൂഡല്ലൂർ സ്വദേശികളായ ജയപ്രകാശ് (47), റാണി, വയനാട് പൊഴുതന കല്ലോയി വീട്ടിൽ വയനാട് രാജേഷ് (34) എന്നിവരാണ് കസബ പൊലീസിന്റെ പിടിയിലായത്.

 

കഴിഞ്ഞ 10ന്‌ രാത്രി പുതിയ ബസ് സ്റ്റാൻഡിനകത്തുവെച്ച് കോഴിക്കോട് ബീച്ച് ഹോട്ടലിലെ ബാർ ജീവനക്കാരനായ യുവാവിനെ ആക്രമിച്ച് 30,000- രൂപയും മൊബൈൽ ഫോണും കവർന്ന് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സിസിടിവി പരിശോധിച്ച് പ്രതികളെ തിരിച്ചറിഞ്ഞു. ജയപ്രകാശിനെയും റാണിയെയും പുതിയ ബസ്‌ സ്റ്റാൻഡ്‌ പരിസരത്തുവെച്ചും രാജേഷിനെ തളി ജൂബിലി ഹാളിന് സമീപത്തുവെച്ചും കസ്റ്റഡിയിലെടുത്തു.

 

പ്രതികൾ സ്ഥിരം കുറ്റവാളികളാണ്‌. രാജേഷിന് ജില്ലയിലും വയനാട്ടിലുമായി മയക്കുമരുന്ന് വിൽപ്പന, ഉപയോഗം, പിടിച്ചുപറി, മോഷണം തുടങ്ങിയ കേസുകളുമുണ്ട്‌. കസബ ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ സബ്‌ ഇൻസ്പെക്ടർ ആഷിസ്, അസി. സബ്‌ ഇൻസ്പെക്ടർമാരായ സജേഷ് കുമാർ, രാജേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്‌, അജേഷ് എന്നിവരടങ്ങിയ സംഘമാണ് കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

 

Share news
error: Content is protected !!