KOYILANDY DIARY.COM

The Perfect News Portal

ഓട്ടോ ചാർജ് വർധിപ്പിക്കണം; തൊഴിലാളികൾ പ്രകടനം നടത്തി

.
കൊയിലാണ്ടി: ഓട്ടോ മിനിമം കൂലി വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭാരതീയ മസ്ദൂർ സംഘ (ബി എം എസ്) ത്തിൻ്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രകടനം നടത്തി. നിത്യോപയോഗ സാധനങ്ങൾക്കും, സ്പെയർ പാർട്സുകൾക്കും, ഡീസലിനും പെട്രോളിനും അനുദിനം വില കുതിച്ച് കയറിയിട്ടും ജീവിത പ്രതിസന്ധി നേരിടുന്ന ഓട്ടോ തൊഴിലാളികളെ സംരക്ഷിക്കാൻ ഓട്ടോ ചാർജ് വർദ്ധിപ്പിക്കണമെന്ന് ബിഎംഎസ് ആവശ്യപ്പെട്ടു. ബിഎംഎസ് യൂണിറ്റ് സെക്രട്ടറി പി.വി. ഷാജി, പ്രസിഡണ്ട് രവീന്ദ്രൻ എം, സുധാകരൻ, രവി വല്ലത്ത്, ബിജു കുറുങ്ങോട്ട്, സിലിത്ത്, ജയപ്രകാശ് പന്തലായനി എന്നിവർ നേതൃത്വം നൽകി.
Share news
error: Content is protected !!