KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികൾക്ക് കളരി പരിശീലനം

കൊയിലാണ്ടി. സമഗ്ര ശിക്ഷ കേരള പന്തലായനി ബി. ആർ.സി യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുളള കളരി പരിശീലനം ആരംഭിച്ചു. കൊയിലാണ്ടി ഗവ. ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിൽ കളരി പരിശീലക നായ ദിനേശ് പ്രസാദിന് വാൾ നൽകി കെ. ദാസൻ എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷനായി.

ബി. പി.ഒ ഡോ. എം.ജി ബൽരാജ് പദ്ധതി വിശദീകരിച്ചു. അൻസാർ കൊല്ലം, പ്രിൻസിപ്പൽ എ.പി പ്രബീത്, ഹെഡ്മാസ്റ്റർ മൂസ മേക്കുന്നത്ത്, സ്റ്റാഫ് സെക്രട്ടറി രാഗേഷ് കുമാർ എന്നിവർ സംസാരിച്ചു. പി. ടി.എ പ്രസിഡന്റ് എ സജീവ് കുമാർ സ്വാഗ തവും എം.കെ ഗീത നന്ദിയും പറഞ്ഞു. കീഴരിയൂരിലെ കറുകച്ചാൽ കളരി സംഘമാണ് പരിശീലനം നൽകുന്നത്. ഉദ്ഘാടനത്തിനു ശേഷം കളരി ഡെമോൺസ്‌ട്രേഷനും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *