KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും 2020 വർഷത്തിലെ എ സ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗത്തിൽ ഫുൾ എ.പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ നൽകുന്ന ഉപഹാരവും വിതരണം ചെയ്തു.

നഗരസഭാ കൗൺസിലർ പ്രജില, പ്രധാനധ്യാപകരായ എ.പി. പ്രബീത്, സി. സുരേന്ദ്രൻ, അൻസാർ കൊല്ലം, സജിനി, പി. വാസന്തി, പി. അഷ്റഫ്, എസ്. ബീന, എം. എം. ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *