KOYILANDY DIARY

The Perfect News Portal

വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തീകരിക്കണം: കേരള വിദ്യാർത്ഥി ജനത


കോഴിക്കോട്: കാലിക്കറ്റ് യുണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസത്തിന് കീഴിലുളള്ള എം.എസ് സി കൌൺസിലിംഗ് സൈക്കോളജി വിദ്യാർത്ഥികൾക്ക് കോഴ്സ് പൂർത്തികരിക്കാനാവാശ്യമായ നടപടി സ്വീകരിക്കണമെന്ന് കേരള വിദ്യാർത്ഥി ജനത ആവശ്യപ്പെട്ടു. ബിരുദത്തിനായി  2015-ൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 120 വിദ്യാർത്ഥികളാണ് കോഴ്സിൽ ചേർന്നത്. അഞ്ചു വർഷം കഴിഞ്ഞിട്ടും ഒന്ന്, രണ്ട് സെമസ്റ്റമർ പരീക്ഷയുടെ ഫലം പുറപ്പെടുവിക്കാൻ  യുണിവേഴ്സിറ്റി ഇതുവരെയും തയ്യാറായിട്ടില്ല. എല്ലാ സെമസ്റ്ററും പുർത്തിയാക്കി പരീക്ഷയും കഴിഞ്ഞു. എന്നാൽ ഒന്ന്, രണ്ട്  സെമസ്റ്റർ ഫലം വരാത്തനിനാൽ മറ്റു സെമസ്റ്ററുകളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.

മൂല്യ നിർണ്ണയത്തിലെ അപാകത പരിഹരിച്ച് ഫലം പുറപ്പെടുപ്പിച്ച് വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ വിദ്യാർത്ഥി സമരത്തിന് കാലിക്കറ്റ് യുണിവേഴ്സിറ്റി സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് കേരള വിദ്യാർത്ഥി ജനത ജില്ല പ്രസിസന്റ് എസ്.വി ഹരിദേവ്, ജില്ല ജനറൽ സെക്രട്ടറി അരുൺ നമ്പിയാട്ടിൽ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *