KOYILANDY DIARY

The Perfect News Portal

വിദ്യാലയങ്ങള്‍ക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി വിദ്യാലയങ്ങള്‍ക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായ ശാരീരിക ക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതിയ്ക്ക് രൂപം നല്‍കിയത്.

നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഏ.പി പ്രബീദ് (പ്രിന്‍സിപ്പല്‍) പദ്ധതി വിശദീകരണം നടത്തി. കൗണ്‍സിലര്‍ പി .എം.ബിജു, പിടിഎ പ്രസിഡന്‍റ് പി.പി രാധാകൃഷ്ണന്‍, സി .സുരേന്ദ്രന്‍ ജി.ജി.എച്ച്.എസ്, എച്ച്.എം തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *