KOYILANDY DIARY

The Perfect News Portal

വിദ്യാലയങ്ങളിലേക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം ചെയ്തു

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസപദ്ധതി ‘ദിശ’ യുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് ബോക്സ്‌ വിതരണം ചെയ്തു. അപകട സാഹചര്യങ്ങളിൽ പ്രഥമ ശുശ്രുഷ ഉറപ്പ്‌ വരുത്തുക എന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. നഗരസഭയിലെ എല്ലാ വിദ്യാർത്ഥികൾക്കും സുരക്ഷിതമായ വിദ്യാലയ അന്തരീക്ഷം ഇതുവഴി ഉറപ്പുവരുത്തുന്നു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

വൈസ് ചെയർപേഴ്സൺ വി. കെ. പത്മിനി അധ്യക്ഷത വഹിച്ചു. എ. പി. പ്രബീത് പദ്ധതി വിശദീകരണം നടത്തി. കൗൺസിലർമാരായ പി. എം. ബിജു, ഷാജി പാതിരക്കാട്, കെ. ലത. എം. സുലൈഖ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ. കെ. ഷിജു സ്വാഗതവും. സി. കെ. സലീന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *