KOYILANDY DIARY

The Perfect News Portal

വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ

കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസില്‍ വാഹനാപകടത്തിനിടയാക്കിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വെള്ളിയാഴ്ച രാവിലെയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് നിന്ന് കണ്ടെത്തിയ പന്നിയെ വെടിവെച്ചു കൊന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ കാട്ടുപന്നി കുറുകെ ഓടിയതിനാല്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഓംനി വാനില്‍ ഇടിച്ചത് ഒരാള്‍ മരിച്ചിരുന്നു. ഓംനി വാനിലുണ്ടായിരുന്നു ചേളന്നൂര്‍ സ്വദേശി സിദ്ദീഖ് (38) ആണ് മരിച്ചത്. അപകടത്തില്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.


Leave a Reply

Your email address will not be published. Required fields are marked *