KOYILANDY DIARY

The Perfect News Portal

ആ​ഴ​ക്ക​ട​ലി​ല്‍പ്പെ​ട്ട പോ​ത്തി​നെ സാഹ​സി​ക​മാ​യി മത്സ്യ തൊഴിലാളികള്‍ രക്ഷി​ച്ചു

കോ​ഴി​ക്കോ​ട്​: രാ​ത്രി ദി​ശ തെ​റ്റി ആ​ഴ​ക്ക​ട​ലി​ല്‍പ്പെ​ട്ട പോ​ത്തി​നെ സാ​ഹ​സി​ക​മാ​യി മത്സ്യ തൊഴിലാളികള്‍ ര​ക്ഷി​ച്ചു. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച ര​ണ്ടോ​ടെ നൈ​നാം​വ​ള​പ്പ് തീ​ര​ത്ത് നി​ന്ന് എ​ട്ട്​​ കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ പു​റം​ക​ട​ലി​ലേ​ക്ക് അ​വ​ശ​നി​ല​യി​ല്‍ നീ​ന്തു​ന്ന അ​വ​സ്ഥ​യി​ലാ​ണ്​ തൊ​ഴി​ലാ​ളി​ക​ള്‍ പോ​ത്തി​നെ ക​ണ്ട​ത്. കോ​തി അ​ഴി​മു​ഖ​ത്ത് നി​ന്ന് മീ​ന്‍ പി​ടി​ക്കാ​ന്‍ പു​റ​പ്പെ​ട്ട അ​റ​ഫ, സാ​ല റി​സ എ​ന്നീ ര​ണ്ട് ഫൈ​ബ​ര്‍ വ​ള്ള​ത്തി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യ എ.​ടി. റാ​സി, എ.​ടി. ഫി​റോ​സ്, എ.​ടി. സ​ക്കീ​ര്‍, എ.​ടി. ദി​ല്‍​ഷാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് മ​ണി​ക്കൂ​റു​ക​ള്‍ പ​ണി​പ്പെ​ട്ടാ​ണ്​ ര​ക്ഷി​ച്ച​ത്. ക​ട​ലി​ല്‍ അ​സാ​ധാ​ര​ണ ശ​ബ്​​ദം​കേ​ട്ട്​ നോ​ക്കു​മ്പോ​ഴാ​ണ്​ പോ​ത്തി​നെ ക​ണ്ട​ത്. ശ്വാ​സം കി​ട്ടാ​തെ ചാ​വു​മെ​ന്ന നി​ല​യി​ലാ​യ​പ്പോ​ള്‍ മീ​ന്‍​പി​ടി​ത്തം നി​ര്‍​ത്തി ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ത്തി​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

അ​വ​ശ​നാ​യ പോ​ത്ത് ക​ട​ലി​ല്‍ മു​ങ്ങാ​തി​രി​ക്കാ​ന്‍ ര​ണ്ട് കാ​നു​ക​ള്‍ തൊ​ഴി​ലാ​ളി​ക​ളി​ലൊ​രാ​ള്‍ ജീ​വ​ന്‍ പ​ണ​യം വെ​ച്ച്‌​ പോ​ത്തി​ന്‍റെ ശ​രീ​ര​ത്തി​ല്‍ കെ​ട്ടു​ക​യാ​യി​രു​ന്നു. പ​തു​ക്കെ നീ​ന്തി​ച്ചു​കൊ​ണ്ട്​ വ​ന്ന്​ ക​ര​ക്ക്​ എ​ത്തി​ച്ചു. കോ​തി അ​ഴി​മു​ഖ​ത്ത് എ​ത്തു​മ്ബോ​ള്‍ രാ​വി​ലെ എ​ട്ട്​ മ​ണി ക​ഴി​ഞ്ഞി​രു​ന്നു. വൈ​കു​ന്നേ​രം വി​വ​ര​മ​റി​ഞ്ഞ്​ ഉ​ട​മ വ​ന്ന് പോ​ത്തി​നെ കൊ​ണ്ടു​പോ​യി. കു​റ്റി​ച്ചി​റ​യി​ലെ വീ​ട്ടി​ല്‍ പോ​റ്റു​ന്ന പോ​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​ക്ക് ക​യ​ര്‍ അ​ഴി​ഞ്ഞ്​ ക​ട​പ്പു​റ​ത്തേ​ക്ക്​ ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. ക​ട​ലി​ല്‍ ഇവ ഇ​റ​ങ്ങു​ന്ന​ത്​ അ​പൂ​ര്‍​വ​മ​ല്ലെ​ങ്കി​ലും സാ​ധാ​ര​ണ ഇ​വ​ക്ക്​ ദി​ശ​തെ​റ്റാ​റി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *