KOYILANDY DIARY

The Perfect News Portal

വാഴവളപ്പിൽ നാമ്പോലൻ്റവിട ക്ഷേത്രം റോഡ് ഉദ്ഘാടനം ചെയ്തു

നന്തിബസാർ: പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന വാഴവളപ്പിൽ – നാമ്പോലന്റവിട ക്ഷേത്രം റോഡ് കെ. ദാസൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. ചടങ്ങിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. കടലൂർ പ്രദേശത്തു കാർക്കു ഹൈവേയിൽ കയറാതെ തിക്കോടി, പയ്യോളി ഭാഗങ്ങളിലേക്ക് എളുപ്പത്തിലെത്താൻ സാധിക്കുമെന്നതാണ് ഈ റോഡ്‌ കൊണ്ടുള്ള പ്രയോജനം. എം.എൽ.എ.ഫണ്ടിൽ നിന്ന് അനുവദിച്ച 29 ലക്ഷം രൂപ ചിലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.

കൺവീനർ എസ്. വി. രവീന്ദ്രൻ റിപ്പോർട്ടവതരിപ്പിച്ചു. സംഘാടകസമിതിയുടെ നേതൃത്വത്തിൽ ചെയർമാൻ ബാവ കുറുക്കനാട് എം.എൽ.എ.യെ പോന്നാടയണിയിച്ചു. പഞ്ചായത്തംഗം എം.കെ. മോഹനൻ, പി.റഷീദ, രാജൻപഴങ്കാവിൽ, എൻ.കെ. രെജിത്ത്, കൊയോലോത്ത് അബുബക്കർ ഹാജി, പി.കെ. ശ്രീധരൻ, സി.ഫൈസൽ, പി.പി.നാരായണൻ, അഹമ്മദ് ഹസ്ബി, കെ.കെ.രാജൻ സംസാരിച്ചു. വാർഡ് അംഗം പി.പി. കരീം സ്വാഗതവും കെ. ഹുബൈബ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *