KOYILANDY DIARY

The Perfect News Portal

വാക്സിൻ വിതരണ വീഴ്ച്ചക്കെതിരെ 0BC മോർച്ച ധർണ്ണ നടത്തി

കൊയിലാണ്ടി: കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ വാക്സിൻ കേരള സർക്കാറിൻ്റെ വിതരണ വീഴ്ച്ച ആരോപിച്ച് ഒ.ബി.സി. മോർച്ച കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ ധർണ്ണ നടത്തി. വാക്സിൻ വിതരണത്തിലെ സ്വജനപക്ഷപാതം അവസാനിപ്പിച്ച് വാക്സിൻ വിതരണം സുതാര്യമാക്കണമെന്നും, നിലവിലെ ലോക് ഡൗൺ നിയന്ത്രണങ്ങൾ തലതിരിഞ്ഞതും അശാസ്ത്രീയവുമാണെന്നും വ്യാപാരികളെയും തൊഴിലാളികളെയും ദുരിതത്തിലാക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ബി.ജെ.പി. കൊയിലാണ്ടി മണ്ഡലം പ്രസിഡൻ്റ് ജയ് കിഷ് മാസ്റ്റർ പറഞ്ഞു. OBC മോർച്ച മണ്ഡലം പ്രസിഡൻ്റ് സതീശൻ മോച്ചേരി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ട്രഷറർ ഒ. മാധവൻ, മുൻസിപ്പൽ ജനറൽ സെക്രട്ടറി കെ.പി.എൽ. മനോജ്, യുവമോർച്ച ജില്ല സേവാ സെൽ കോർഡിനേറ്റർ വി.എം അമൽ ഷാജി , പ്രേമൻ, എം എം രാധാകൃഷ്ണൻ, തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *