KOYILANDY DIARY.COM

The Perfect News Portal

വാക്ക് തര്‍ക്കം; അയല്‍വാസി യുവതിയെ കുത്തിക്കൊന്നു

ദില്ലി: നാല് ദിവസം മുമ്പത്തെ വാക്ക് തര്‍ക്കത്തിന്‍റെ പ്രതികാരമായി യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്നു. മറ്റ് അയല്‍വാസികള്‍ നോക്കി നില്‍ക്കെയാണ് നാല്പ്പതുകാരനായ ആസാദ് 35കാരിയായ സുനിതയെ കുത്തി കൊന്നത്.

സുനിതയെ കത്തികൊണ്ട് കുത്തിയതിന് ശേഷം ആസാദ് സുനിതയുടെ ഭര്‍ത്താവ് വീരുവിനെയും മകന്‍ ആകാശിനെയും ആക്രമിച്ചു. ആസാദിന്‍റെ കുത്തേറ്റ ഇരുവരുടെയും നില അതീവ ഗുരുതരമാണ്. ആസാദ് സുനിതയെയും കുടുംബത്തേയും ആക്രമിക്കുന്നത് കണ്ട് അയല്‍വാസികള്‍ നോക്കി നില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ആരും സഹായിക്കാനെത്തിയില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഇവരില്‍ ചിലര്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

നാല് ദിവസം മുമ്ബ് സുനിതയും ആസാദും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ബാല്‍കണിയില്‍നിന്ന സുനിതയുടെ മകളുടെ കയ്യില്‍നിന്ന് ഒരു കുപ്പി താഴെ വീണിരുന്നു. ഇത് ആസാദിന്‍റെ ദേഹത്ത് തട്ടിയതാണ് വഴക്കിന് തുടക്കമിട്ടത്. പിന്നീട് ബുധനാഴ്ച രാത്രിയിലും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി.

ആസാദ് ആദ്യം കുത്തിയത് ആകാശിനെയാണ്. കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് സുനിതയെയും വീരുവിനെയും ആസാദ് കുത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ആളുകളുടെ ആക്രമണത്തെ ഭയന്ന് ആസാദിന്‍റെ കുടുംബം ഈ പ്രദേശം വിട്ട് പോയി. അതേസമയം കുത്തിയ കത്തിയുമായി ആസാദ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!