KOYILANDY DIARY

The Perfect News Portal

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (CITU) ജില്ലാ സമ്മേളനം

കോഴിക്കോട്‌: വഴിയോരക്കച്ചവട നിയമം എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉടൻ നടപ്പാക്കണമെന്ന്‌ വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. CITU ജില്ലാ പ്രസിഡന്റ്‌ മാമ്പറ്റ ശ്രീധരൻ ഉദ്‌ഘാടനം ചെയ്‌തു. സി. പി സുലൈമാൻ അധ്യക്ഷനായി. ആർ. വി ഇഖ്‌ബാൽ, പി. കെ സന്തോഷ്‌, എൽ രമേശൻ, ടി. കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. കെ. പ്രഭീഷ്‌ സ്വാഗതം പറഞ്ഞു.  

എൽ രമേശൻ (പ്രസിഡണ്ട്), ടി കെ ശശി, പി എസ്‌ ബഷീർ, പി. സുലൈഖ, സി. മീനാക്ഷി (വൈസ്‌ പ്രസിഡന്റുമാർ), കെ. പ്രഭീഷ്‌ (സെക്രട്ടറി), വി ഇസ്‌ഹാഖ്‌, പി കെ സുധീഷ്‌, എ സജീവൻ, പി നാരായണൻ(ജോയിന്റ്‌ സെക്രട്ടറിമാർ), ടി. കെ ചന്ദ്രൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.


Leave a Reply

Your email address will not be published. Required fields are marked *